ഹര്‍ജി തന്നെ വ്യക്തിപരമായി അപമാനിക്കുന്നത് ;ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ സരിതാ നായര്‍ ഹൈക്കോടതിയില്‍

കൊച്ചി : സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സരിത നായര്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന് സരിത അപേക്ഷ നല്‍കി. ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി തന്നെ വ്യക്തിപരമായി അപമാനിക്കുന്നതാണെന്ന് സരിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ ഉമ്മന്‍ ചാണ്ടി പൂര്‍ണ്ണമായും ഭാഗമായിരുന്നു. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ മാറിനിന്ന് നിരീക്ഷിച്ച് റിപ്പോര്‍ട്ട് തിരിച്ചടിയായപ്പോള്‍ തള്ളിക്കളയുകയായിരുന്നെന്നും സരിത വ്യക്തമാക്കുന്നു.

പരിഗണന വിഷയങ്ങള്‍ ലംഘിച്ചാണ് സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകളെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. ഉമ്മന്‍ചാണ്ടിക്ക് വേണ്ടി കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്.

Top