saritha nair letter submitt; solar commision

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത നായര്‍ പത്തനംത്തിട്ട ജയിലില്‍ വച്ചെഴുതിയ വിവാദ കത്ത് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടു. കത്ത് സ്വകാര്യരേഖയാണെന്ന സരിതയുടെ വാദം തള്ളിയ കമ്മീഷന്‍ കത്തിന്റെ രഹസ്യസ്വഭാവം നഷ്ടമായെന്നും സരിത ഈ മാസം 27,28 തിയതികളില്‍ ഹാജരാകണമെന്നും ഉത്തരവിട്ടു.

സരിതയെ നേരിട്ട് വിസ്തരിക്കാന്‍ ബിജു രാധാകൃഷ്ണന് കമ്മീഷന്‍ അനുവാദവും നല്‍കി. 28ാം തിയതി ബിജുവിനെ ഹാജരാക്കാനാണ് ഉത്തരവ്. അന്നായിരിക്കും ബിജു സരിതയെ വിസ്തരിക്കുക. തന്നെ ബിജു രാധാകൃഷ്ണന്‍ ക്രോസ് വിസ്താരം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് സരിത അറിയിച്ചിരുന്നു.

കത്ത് സോളര്‍ കമ്മീഷന് മുന്നില്‍ ഹാജാരാക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു സരിത. മുമ്പ് പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ വിവാദ കത്തില്‍ സോളാര്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളൊന്നുമില്ലെന്നും കത്ത് തന്റെ സ്വാകാര്യതയാണെന്നുമായിരുന്നു സരിതയുടെ നിലപാട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സരിത, ശാലു മേനോന്‍, സരിതയുടെ അമ്മ ഇന്ദിര എന്നിവരെ വിസ്തരിക്കാനായിരുന്നു ബിജു രാധാകൃഷ്ണന്‍ അനുമതി തേടിയിരുന്നത്. മറ്റുള്ളവരുടെ കാര്യത്തില്‍ കമ്മീഷന്‍ തീരുമാനമെടുത്തിട്ടില്ല.

Top