കൊച്ചി: സോളാര്‍ കേസ് മുഖ്യപ്രതി സരിത എസ് നായര്‍ പോലീസ് അസോസിയേഷനെതിരെ ഉന്നയിച്ച ആരോപണത്തിന് പിന്നില്‍ അസോസിയേഷനിലെ ആന്തരികവും ബാഹ്യവുമായ
ചേരിപ്പോരാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍.
ആരോപണത്തിന് പിന്നില്‍ അസോസിയേഷന്റെ മുന്‍ ഭാരവാഹികളയ സി.ആര്‍ ബിജുവും സി.പി ബാബുരാജുമാണെന്ന് ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സരിതയും മുന്‍ ഭാരവാഹികളും തമ്മില്‍ ഗൂഢാലോചന നടത്തുകയായിരുന്നു. സരിതയെ നേരത്തെ താന്‍ കണ്ടിട്ടില്ല. സംഭവത്തെക്കുറിച്ച സമഗ്രമായ അന്വേഷണം
നടത്തണമെന്നും ജി.ആര്‍ അജിത് ആവശ്യപ്പെട്ടു.
സരിതയ്‌ക്കെതിരെ മാനനഷ്ടക്കേസും ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുമെന്നും അജിത് വ്യക്തമാക്കി.
സോളാര്‍ കമ്മിഷനില്‍ സരിത നല്‍കിയ മൊഴിയില്‍ പോലീസ് അസോസിയേഷനും ജനറല്‍ സെക്രട്ടറിക്കും 20 ലക്ഷം രൂപ കൈമാറിയതായും അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്
തയാറാക്കിയ സുവനീറില്‍ സരിതയില്‍ നിന്നും സംഭാവന സ്വീകരിച്ചിരുന്നുവെന്നും ആരോപിച്ചിരുന്നു.