കൊച്ചി: സര്‍ക്കാരിനെതിരെ നീങ്ങാന്‍ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ എസ് നായര്‍.
ഇ. പി ജയരാജന്‍ പറഞ്ഞിട്ടാണ് അയാള്‍ വന്നതെന്നാണ് തന്നോട് പറഞ്ഞത്. പ്രശാന്ത് എന്നാണ് അയാളുടെ പേര്. എന്നാല്‍ അത് സത്യമാണോയെന്ന് അറിയില്ല. അയാളുടെ പേര് മാത്രമെ തനിക്കറിയൂ. അയാള്‍ ആരാണെന്ന് തനിക്കറിയില്ലെന്നും സരിത വ്യക്തമാക്കി.