കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജുഡീഷല്‍ കമ്മീഷനു മുന്നില്‍ സരിത എസ്. നായര്‍ ഇന്നും ഹാജരായില്ല. ഇന്നു നിര്‍ബന്ധമായും ഹാജരാകണമെന്ന് സരിതയോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഇന്നു ഹാജരാകാന്‍ കഴിയില്ലെന്നും ഈ മാസം 28ന് ഹാജരാകാമെന്നും അഭിഭാഷകന്‍ മുഖേന സരിത കമ്മീഷനെ അറിയിക്കുകയായിരുന്നു. മറ്റ് ചില ജോലികളുണ്‌ടെന്നാണ് ഹാജരാകാന്‍ കഴിയാത്തതിനു സരിത നല്‍കിയ വിശദീകരണം.
എന്നാല്‍ സരിതയുടെ നിലപാടിനെ കമ്മീഷന്‍ വീണ്ടും വിമര്‍ശിച്ചു. സരിത ഇങ്ങനെ ചെയ്താല്‍ കമ്മീഷന്‍ എങ്ങനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും 28ന് നിര്‍ബന്ധമായും ഹാജരാകണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.