കൊച്ചി: 2011 ജൂണില്‍ സെക്രട്ടറിയറ്റില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നുവെന്ന് സോളര്‍ കേസ് മുഖ്യപ്രതി സരിത എസ്. നായര്‍. സോളര്‍ പദ്ധതികള്‍ക്ക് അംഗീകാരവും ആനുകൂല്യവും നേടുകയായിരുന്നു ലക്ഷ്യം.
ഇതിനായി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് ആര്യാടനെ കണ്ടത്. മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്. ആര്യാടന്റെ പിഎ കേശവന് 25 ലക്ഷം രൂപ കോഴയായി നല്‍കി. രണ്ടു കോടിയാണ് ആവശ്യപ്പെട്ടതെന്നും സരിത സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കി.