saritha-solar-case

കൊച്ചി: സോളാര്‍ തട്ടിപ്പു കേസ് അന്വേഷിക്കുന്ന ജുഡിഷ്യല്‍ കമ്മിഷന്‍ മുമ്പാകെ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ ഹാജരായില്ല. സാക്ഷി വിസ്താരത്തിന് ഹാജരാകില്ലെന്ന് കാണിച്ച് സരിത കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. 23 ന് ശേഷമുള്ള ഏതുദിവസവും ഹാജരാകാമെന്നാണ് സരിത അറിയിച്ചു. എന്നാല്‍, 24ന് ഹാജരാവണമെന്ന് കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ അന്ത്യശാസനം നല്‍കി. ഹാജരായില്ലെങ്കില്‍ നിയമനപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

ഡോക്ടര്‍ ഒരാഴ്ചത്തെ ശബ്ദവിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നതിനാലാണ് ഹാജരാകാത്തതെന്ന് സരിത അപേക്ഷയില്‍ അറിയിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സരിത ഹാജരാക്കി.

കഴിഞ്ഞ 18 ന് ഹാജരായ സരിത തൊണ്ട വേദനയാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വിസ്താരം നടത്തിയിരുന്നില്ല. വിസ്താരം നീട്ടിക്കൊണ്ടു പോകാനുള്ള സരിതയുടെ നീക്കത്തെ കമ്മിഷന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

Top