കൊച്ചി: വാട്‌സ് ആപ്പ് വഴി തന്റെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ആലപ്പുഴയിലെ ചില കോണ്‍ഗ്രസ് നേതാക്കളാണന്ന് സരിത എസ് നായര്‍. വാട്‌സ്ആപ്പ് ദൃശ്യങ്ങള്‍ സംബന്ധിച്ച പരാതിയില്‍ താന്‍ ചിലയാളുകളുടെ പേരുകള്‍ പറഞ്ഞിരുന്നു. അന്വേഷണം അവരിലേക്കെത്തിയപ്പോഴേക്കും കേസ് മരവിപ്പിച്ചുവെന്നും സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.
തന്റെ വ്യക്തിപരമായ പല വിവരങ്ങളും പോലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ ഉണ്ടായിരുന്നു. എ.പി അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള പരാതിയില്‍ വാസ്തവമുണ്ടെന്നും സരിത പറഞ്ഞു.
സോളാര്‍ ബിസിനസിലെ തകര്‍ച്ചക്ക് കാരണം രാഷ്ട്രീയക്കാരുടെ മുതലെടുപ്പാണോ എന്ന് പറയാന്‍ പറ്റില്ലെന്ന് സരിത പറയുന്നു. ഹൈബി ഈഡനുമായി ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. മറ്റ് കാര്യങ്ങളാണ് സംസാരിച്ചത്. ആന്റോ ആന്‍ണി എംപിയെ തനിക്കറിയാമെന്ന് സരിത പറഞ്ഞു. പൊലീസ് അസോസിയേഷന്‍ തന്നോട് നാല്‍പ്പത് ലക്ഷം രൂപ ആവശ്യപ്പെട്ടതായും സരിത വെളിപ്പെടുത്തി.
ബിജു രാധാകൃഷ്ണന് സരിതയെ രഹസ്യവിസ്താരം നടത്താന്‍ കോടതി അനുമതി നല്‍കി. മുഖ്യമന്ത്രിയെ വിസ്തരിച്ചത് സംബന്ധിച്ച് മന്ത്രി ഷിബു ബേബി ജോണ്‍ നടത്തിയ പ്രസ്താവനയില്‍ സോളാര്‍ കമ്മീഷന്‍ വീണ്ടും അതൃപ്തി രേഖപ്പെടുത്തി.