കൊച്ചി: സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായര്‍ ജയിലില്‍ വച്ചെഴുതിയ വിവാദ കത്ത് ഹാജരാക്കണമെന്ന സോളാര്‍ കമ്മിഷന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ.
കത്ത് ഹാജരാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.
താന്‍ എഴുതിയ കത്ത് സ്വകാര്യ രേഖയാണെന്ന സരിതയുടെ വാദം തള്ളിയാണ് കത്ത് ഹാജരാക്കണമെന്നു സോളാര്‍ കമ്മിഷന്‍ ഉത്തരവിട്ടത്. കത്തിന്റെ സ്വകാര്യത നഷ്ടപ്പെട്ടെന്നും കേസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സരിത കത്ത് ഹാജരാക്കിയേ മതിയാകൂ എന്നും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.
സോളാര്‍ കേസില്‍ അറസ്റ്റിലായി പത്തനംതിട്ട ജയിലില്‍ കഴിയുന്‌പോഴാണ് സരിത 21 പേജുള്ള കത്തെഴുതിയത്. കത്തില്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചവരുടെ പേരുകള്‍ ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.