കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴി പുറത്ത്. മന്ത്രിമാരായ കെടി ജലീലും കടകംപള്ളി സുരേന്ദ്രനും പ ലതവണ യുഎഇ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്നാണ് ഇഡിക്ക് സരിത്ത് മൊഴി നല്‍കിയിട്ടുള്ളത്. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനായാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെ കണ്ടതെന്നും മൊഴിയില്‍ പറയുന്നു.
കാന്തപുരം അബൂബക്കര്‍ മുസലിയാരും പലതവണ വന്നിട്ടുണ്ട്. മകന്‍ അബ്ദുള്‍ ഹക്കീമും ഒപ്പമുണ്ടായിരുന്നു, സംഭാവന സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങള്‍ വാങ്ങുന്നതിനുമാണ് വന്നതെന്നും സരിത്ത് വ്യക്തമാക്കുന്നു.
ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്വപ്നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടിയത്. കളളക്കടത്തിനെപ്പറ്റി കോണ്‍സുല്‍ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാല്‍ കോണ്‍സല്‍ ജനറലിന്റെ പേരിലും കള്ളക്കടത്തിന് കമ്മീഷന്‍ കൈപ്പറ്റിയിരുന്നു. രണ്ടു തവണ സ്വര്‍ണം വന്നപ്പോള്‍ അറ്റാഷേയെക്ക് 1500 ഡോളര്‍ വീതം കമ്മീഷന്‍ നല്‍കിയെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.