സ്റ്റൈലിഷ് ലുക്കില്‍ വിജയ്; സര്‍ക്കാരിന്റെ പുതിയ പോസ്റ്റര്‍

ആര്‍ മുരുകദോസും വിജയ്‌യും ഒന്നിക്കുന്ന ചിത്രം സര്‍ക്കാരിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സ്റ്റൈലിഷ് ലുക്കിലാണ് വിജയ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു മള്‍ട്ടി മില്യണയര്‍ ബിസിനസ്സുകാരന്റെ ലുക്കിലാണ് വിജയ്‌യെ കാണാന്‍ കഴിയുക. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പാലാ കുറുപ്പയ്യ, രാധാ രവി, ലിവിങ്സ്റ്റണ്‍, യോഗി ബാബു, പ്രേം എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.

ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. ഗിരീഷ് ഗംഗാധരന്‍ സിനിമാറ്റോഗ്രാഫര്‍. ഒക്ടോബര്‍ 2നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുന്നത്. നവംബറില്‍ ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Top