sartaj aziz statement about islamic terroist

ഇസ്ലാമാബാദ്: ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ക്ക് എതിരെ പെട്ടെന്നുള്ള നീക്കങ്ങള്‍ നടത്തിയാല്‍ തീവ്രവാദ ആക്രമണളായി അത് തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്റെ മുന്നറിയിപ്പ്. മെയില്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്‍ മേധാവി മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിനെ ഉയര്‍ത്തികാട്ടിയാണ് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് സംസാരിച്ചത്.

പാകിസ്ഥാന്‍ ഹഖ്വാനി ശൃംഖലയെ തകര്‍ക്കാനായി ഒരു ശ്രമങ്ങളും നടത്തുന്നില്ല, ഇപ്പോഴും അഫ്ഗാന്‍ താലിബാന് സംരക്ഷണം നല്‍കുന്നു എന്നീ വിമര്‍ശനങ്ങള്‍ ഒഴിവാക്കിയാണ് പാകിസ്ഥാന്‍ മുന്നറിയിപ്പുമായി വന്നിരിക്കുന്നത്.

യു.എസ് കോണ്‍ഗ്രസ് പ്രതിനിധികളുടെ സംഘവവുമായി ഈ വാരാന്ത്യം നടത്തുന്ന കൂടിക്കാഴ്ചയില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് എതിരെ നടത്തുന്ന പ്രവര്‍ത്തനളെ കുറിച്ച് സംസാരിക്കുമെന്നും അസീസ് പറഞ്ഞു.
ഈ മൂന്നു വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ കൈവരിച്ച നേട്ടം വലുതാണെന്ന് അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള വടക്കന്‍ വാരിസ്ഥാനിലെ തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ നശിപ്പിക്കാനായി നടത്തിവരുന്ന സൈനിക നീക്കങ്ങളെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് അസീസ് പറഞ്ഞു.

എന്നാല്‍ തീവ്രവാദജത്തിനെതിരെ എത്ര ദൂരം പോകാനാകുമെന്നത് അപകടം നിറഞ്ഞ കാര്യമാണ്. ഏത് രീതിയില്‍ തുടരണം എത്ര അളവില്‍ നടപ്പാക്കണം എന്നതിലെല്ലാമുള്ള ഉത്തരവാദിത്തവും വലുതാണ് അസീസ് വ്യക്തമാക്കുന്നു.

അതിനാല്‍ നിര്‍ണായകമായ തീരുമാനങ്ങളിലൂടെ മാത്രമേ നീക്കങ്ങള്‍ നടത്താന്‍ സാധികു. തിരിച്ചടികള്‍ കൈകാര്യം ചെയ്യാന്‍ സാധ്യമാകുമെന്ന് ഉറപ്പാക്കി വേണം മുന്നോട്ടു പോകാന്‍. അസീസ് പറഞ്ഞു.

പാകിസ്ഥാന്‍ സൈനിക നീക്കത്തില്‍ പാക് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന പാക് താലിബാന്‍ സംഘത്തെയാണ് ലക്ഷ്യമിട്ടിരുന്നത്. ഒപ്പം അഫ്ഗാനിസ്ഥാനിലെ യു.എസ് പിന്തുണയുള്ള സര്‍ക്കാരിനെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്ന അഫ്ഗാന്‍ താലിബാന്‍, ഹഖ്വാനി ശൃംഗല എന്നീ സംഘടനകളുടെ പ്രദേശത്തും അവര്‍ ആക്രമണങ്ങള്‍ നടത്തിയെങ്കിലും അഫ്ഗാനിസ്ഥാനുള്ളില്‍ ആക്രമണം നടത്തുന്ന തീവ്രവാദികളെ പാകിസ്ഥാന്‍ വിട്ടുകളഞ്ഞെന്ന വിമര്‍സനവുമായി യു.എസ് രംഗത്തെത്തിയിരുന്നു.

Top