ഇസ്‌ലാമാബാദ്: ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണാനാകില്ലെന്ന് പാക് വിദേശകാര്യ സെക്രട്ടറി സര്‍താജ് അസീസ്.
നിരന്തരമായ ചര്‍ച്ചകളിലൂടെ മാത്രമേ അത് സാധ്യമാകൂ. ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ കശ്മീര്‍ ഉള്‍പ്പടെ എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണരേഖയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും അവിടെ താമസിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനുമാണ് പ്രഥമപരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിയുടെ പാക് സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ഇരു രാജ്യങ്ങളിലേയും വിദേശകാര്യസെക്രട്ടറിമാര്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഷെരീഫും മോദിയും കൂടിക്കാഴ്ച നടത്തിയപ്പോഴാണ് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയ്ക്ക് തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.