‘ചരിത്രവസ്തുതകളെ വളച്ചൊടിക്കുന്നത് ഒരുതരത്തിലും അനുവദിക്കാന്‍ കഴിയില്ല’, സര്‍വ് ബ്രാഹ്മിന്‍ മഹാസഭ

മുംബൈ: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതി റിലീസ് ചെയ്യുന്നതിനെതിരേ ബ്രാഹ്മണ സംഘടനയായ സര്‍വ് ബ്രാഹ്മിന്‍ മഹാസഭ.

ചരിത്രവസ്തുതകളെ വളച്ചൊടിക്കുന്നത് ഒരുതരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്ന് സംഘടനയുടെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് സുരേഷ് മിശ്ര ഭീഷണി മുഴക്കി.

സിനിമയുടെ റിലീസ് നിര്‍ത്തിവയ്ക്കണമെന്നും മറിച്ചായാല്‍ സിനിമയ്ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും സുരേഷ് മുന്നറിയിപ്പ് നല്‍കുന്നു.

സിനിമയെ കുറിച്ച് അറിയാന്‍ റിലീസിനു മുമ്പ് പദ്മാവതിയുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കണമെന്ന് വിധിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. സിനിമ കണ്ടാല്‍ ശരിയായ രീതിയില്‍ വിലയിരുത്താന്‍ കഴിയുമെന്നാണ് സംഘടനകള്‍ വാദിക്കുന്നത്.

സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചരിത്ര സിനിമയില്‍ രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top