ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ബിജെപിയുടെശ്രമം ഇനി വിലപ്പോവില്ലെന്നും ശക്തിയായ എതിരാളിയായി രാഹുല്‍ ഉയര്‍ന്നുകഴിഞ്ഞെന്നും ശശി തരൂര്‍ എംപി.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി എത്തുന്ന വേളയില്‍ തരൂരിന്റെ വാക്കുകള്‍ക്കു പ്രാധാന്യമുണ്ട്.
നരേന്ദ്ര മോദിയുടെ ബിജെപി സര്‍ക്കാരിനെ ജനം സംശയത്തോടെയാണു കാണുന്നത്. പല വാഗ്ദാനങ്ങളും ജനങ്ങള്‍ ഓര്‍മിക്കുന്നുണ്ട്.
കോണ്‍ഗ്രസിനെ ഭരണം എല്‍പ്പിക്കാന്‍ ജനം തയാറാണെന്നതിന്റെ സൂചനയാണ് പഞ്ചാബിലെ ഗുര്‍ദാസ്പുരിലുണ്ടായ ഉപതെരഞ്ഞെടുപ്പു വിജയമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.