സുനന്ദ കേസ്: കുറ്റപത്രം സാമാന്യ യുക്തിക്ക് നിരക്കാത്തതെന്ന് തരൂര്‍

taroor

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കി ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം സാമാന്യ യുക്തിക്ക് നിരക്കാത്തതെന്ന് ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെ തന്റെ ഔദ്യോദിക അക്കൗണ്ടിലൂടെയാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.

‘സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് എന്നെ പ്രതി ചേര്‍ത്ത് സമര്‍പ്പിച്ച സാമാന്യ യുക്തിക്ക് നിരക്കാത്ത കുറ്റപത്രം എന്റെ ശ്രദ്ധയില്‍പ്പെട്ടു. സുനന്ദയെ അറിയുന്ന ആരെങ്കിലും എന്നില്‍ ദുഷ്‌പ്രേരണ ചുമത്തി അവര്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുമെന്ന് കരുതുന്നവരല്ല. നാല് വര്‍ഷത്തെ അന്വേഷണത്തിനു ശേഷം ഇതാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്ന നിഗമനം എങ്കില്‍ അവരുടെ അന്വേഷണം ഏത് വിധത്തിലുള്ളതായിരുന്നുവെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ആറ് മാസം മുമ്പ് ഒക്ടോബര്‍ 17ന് പൊലീസിന്റെ അഭിഭാഷകന്‍ ഡല്‍ഹി കോടതിയില്‍ പറഞ്ഞത് കേസില്‍ ഇതുവരെ ആരെയും സംശയിക്കുന്നില്ല എന്നാണ്. ആറ് മാസത്തിനു ശേഷം അവര്‍ പറയുന്നു, ഞാന്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന്. അവിശ്വസനീയം.”തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Top