തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ശശി തരൂര്‍ ആശുപത്രി വിട്ടു. ഗാന്ധാരിയമ്മന്‍ കോവിലില്‍ വച്ച് വിഷുദിനത്തില്‍ രാവിലെയാണ് സംഭവമുണ്ടായത്.
83 വയസുള്ള അമ്മ പറഞ്ഞത് തന്റെ ജീവിതത്തില്‍ ഇതുപോലുള്ള ഒരു സംഭവം കേട്ടിട്ടില്ലെന്നാണ്. ഭാവിയില്‍ മറ്റൊരാള്‍ക്കും ഇതുപോലൊരു അനുഭവമുണ്ടാവരുതെന്ന് കരുതിയാണ് അന്വേഷണം ആവശ്യപ്പെടുന്നത്. പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു.