തിരുവനന്തപുരം: കേന്ദ്രം അനുവദിച്ചാല്‍ യുഎന്‍ കേരളത്തിന് ധനസഹായം നല്കാന്‍ തയ്യാറെന്ന് ശശി തരൂര്‍.
ഇന്ത്യ വിദേശസഹായം തേടാന്‍ തയ്യാറാവണമെന്നും, ഇന്ത്യ സ്വീകരിക്കുമെങ്കില്‍ യുഎന്‍ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുമെന്നും ശശി തരൂര്‍ അറിയിച്ചു.
മാത്രമല്ല, വിദേശസഹായം ഇന്ത്യ തേടണമെന്നും, യുഎഇ വാഗ്ദാനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ വിവാദത്തിനില്ലെന്നും പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ഏജന്‍സികളെ ഉള്‍പ്പെടുത്തി സ്വതന്ത്ര അന്വേഷണം വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.