കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ ശശി തരൂര്‍ വക്കീല്‍ നോട്ടീസയച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ വക്കീല്‍ നോട്ടീസയച്ചു. സുനന്ദ പുഷ്‌ക്കര്‍ കേസില്‍ ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തി എന്ന പ്രസ്താവനക്കെതിരെയാണ് നോട്ടീസ്. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം നിരുപാധികം മാപ്പു പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Top