ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കില്ലെന്ന് തീരുമാനിച്ചാല്‍ അത് കീഴടങ്ങലിനു തുല്യമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ലോകകപ്പ് കളിക്കില്ലെന്ന ബിസിസിഐയുടെ നിലപാടിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. 1999ല്‍ കാര്‍ഗിലുണ്ടായ യുദ്ധത്തിന്റെ സമയത്തു പോലും ഇന്ത്യ പാക്കിസ്ഥാനുമായി കളിച്ചിരുന്നുവെന്നും, ജയിച്ചിട്ടുമുണ്ടെന്നും തരൂര്‍ പറഞ്ഞു.

പാക്കിസ്ഥാനുമായി ഇന്ത്യ കളിക്കുന്നില്ലെന്ന് ഇപ്പോള്‍ തീരുമാനിച്ചാല്‍ അത് കീഴടങ്ങലിനു തുല്യമാണെന്നും രണ്ട് പോയിന്റിന്റെ കാര്യം മാത്രമല്ല ഇങ്ങനെ ഒരു നിലപാടെന്നും പോരാടാതെ കീഴടങ്ങുന്നത് നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുല്‍വാമ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനുമായി കളിക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇനി പ്രത്യേക നിര്‍ദേശം നല്‍കിയാല്‍ മാത്രമായിരിക്കും മറിച്ച് ചിന്തിക്കുകയുള്ളൂവെന്നും ബിസിസിഐ അറിയിച്ചിരുന്നു.

Top