ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന് വിദേശയാത്രക്ക് അനുമതി നല്‍കി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് തരൂരിന് അനുമതി നല്‍കിയത്.
യുഎഇ, ഫ്രാന്‍സ്, നോര്‍വേ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി തേടി തരൂര്‍ കോടതിയെ സമീപിച്ചിരുന്നു.
ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കരിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് വിദേശ യാത്രയ്ക്ക് അനുമതി ഇല്ലായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നത്.