തിരുവനന്തപുരം: ബിജെപി എംപി സുരേഷ് ഗോപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും ഹിന്ദു ഐക്യവേദി നേതാവ് ശശികല രംഗത്ത്.
അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞത് വിവരക്കേടുകൊണ്ടാണെന്ന് ശശികല പറഞ്ഞു.
ആധ്യാത്മിക കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ അറിവില്ലായ്മയാണ് ഈ പരാമര്‍ശത്തിന് അടിസ്ഥാനമെന്നും ശശികല ചൂണ്ടിക്കാട്ടി.
മാത്രമല്ല, കേരളത്തില്‍ ദലിതര്‍ക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച സര്‍ക്കാരിന്റെ തീരുമാനം നൂറു ശതമാനം ശരിയാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.
കര്‍മ്മം കൊണ്ട് സ്വായത്തമാക്കുന്നതാണ് ബ്രാഹ്മണ്യമെന്നും, ദലിതര്‍ മാത്രമല്ല, പൂജാരിമാരായി വരുന്നവരെല്ലാം കര്‍മ്മം കൊണ്ട് ബ്രാഹ്മണരാണെന്നും, അതുകൊണ്ട് തന്നെ പിണറായി സര്‍ക്കാരിന്റെ നടപടി അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ശശികല വ്യക്തമാക്കി.
താന്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നയാളാണെന്നും അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന വര്‍ഗത്തില്‍പ്പെട്ട ശബരിമലയിലെ തന്ത്രിമുഖ്യനാകാനാണ് തന്റെ ആഗ്രഹമെന്നും അടുത്തിടെ സുരേഷ് ഗോപി തുറന്നടിച്ചിരുന്നു.