ശശികലയെയും ദിനകരനെയും ഒതുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി പളനിസാമി വിഭാഗം

ചെന്നൈ: ശശികലയെയും ടി.ടി.വി. ദിനകരനെയും ഒതുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗം.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികലയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം താല്‍ക്കാലികമാണെന്ന് വ്യക്തമാക്കി അണ്ണാ ഡിഎംകെ (അമ്മ) പക്ഷം പ്രമേയം പാസാക്കി.

ദിനകരന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടേതല്ലെന്നും പുതിയ ഭാരവാഹികളുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

122 എംഎല്‍എമാര്‍ തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട ദിനകരന്‍, 45 അംഗ ഭാരവാഹികളുടെ പട്ടിക കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് എടപ്പാടി പളനിസാമി വിഭാഗവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്.

അതിനിടയില്‍, എടപ്പാടി പളനിസാമി – പനീര്‍സെല്‍വം വിഭാഗങ്ങള്‍ ലയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. അടുത്ത ആഴ്ചയോടെ ലയനപ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

Top