ബംഗളൂരു: റാണിയായി വിലസിയ ശശികലക്ക് ഇനി ജോലി മെഴുക് നിർമ്മാണം.കൂലിയാവട്ടെ അൻപത് രൂപ.
പണകൊഴുപ്പിന്റെയും അധികാരത്തിന്റെയും അഹങ്കാരത്തിന് നീതിദേവത അറിഞ്ഞ് നൽകിയ ശിക്ഷയാണിത്.
അനധികൃത സ്വത്തു സമ്പാദന കേസില്‍ കീഴടങ്ങിയ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലക്കും, ഇളവരശിക്കും ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ലഭിച്ചത് സാധാരണ സെല്‍. വനികള്‍ക്കുള്ള ബ്ലോക്കിലെ സെല്ലിലാണ് ശശികലയ്ക്ക് നല്‍കിയത്.
നേരത്തെ സെല്ലില്‍ ഉണ്ടായിരുന്ന രണ്ടു തടവുകാര്‍ക്കൊപ്പമാണ് ചിന്നമ്മയേയും പാര്‍പ്പിച്ചിരിക്കുന്നത്. മെഴുകുതിരി നിര്‍മാണമാണ് ഇരുവരുടെയും ജയിലിലെ ജോലി. 50 രൂപ പ്രതിദിനം ശമ്പളം ലഭിക്കും. ബുധനാഴ്ച വൈകുന്നേരമാണ് ശശികല കോടതിയിലെത്തി കീഴടങ്ങിയത്.
പ്രത്യേക പരിഗണന ആവശ്യപ്പെട്ട് ശശികല ജയില്‍ അധികൃതര്‍ക്ക് കത്തെഴുതിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പ്രമേഹം ഉളളതിനാല്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, പാശ്ചാത്യ ശൈലിയിലുള്ള ടോയ്ലറ്റ്, 24 മണിക്കൂറും ചൂടുവെള്ളം, മിനറല്‍ വാട്ടര്‍ എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ശശികല മുമ്പോട്ടുവെച്ചത്. എന്നാല്‍ ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കില്ലെന്നാണ് ഒടുവില്‍ പുറത്തുവന്ന വാര്‍ത്ത.