sasikala in jail

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ബെംഗളൂരു അഗ്രഹാര ജയിലില്‍ പ്രത്യേകം തയ്യാറാക്കിയ കോടതിയില്‍ കീഴടങ്ങി.

കേസിലെ മറ്റൊരു പ്രതിയായ ജെ ഇളവരശിയും കോടതിയില്‍ കീഴടങ്ങി.

ശശികല ജയലളിതയുടെ സ്മാരകത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് കോടതിയിലേക്ക് എത്തിയത്.

കീഴടങ്ങാന്‍ കൂടുതല്‍ സമയം ചോദിച്ച ശശികലയുടെ അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി പരിഗണനക്കെടുത്തില്ല. ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു.

Top