എ ഐ ഡി എം കെ നേതാവ് ശശികലയ്ക്ക് അഞ്ചു ദിവസത്തെ പരോള്‍

ബംഗളൂരു: എ ഐ ഡി എം കെ നേതാവ് വി കെ ശശികലയ്ക്ക് പരോള്‍.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണുന്നതിനായാണ് ശശികലയ്ക്ക് പരോള്‍ നല്‍കിയിരിക്കുന്നത്.

നടരാജന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് പരോളിനുള്ള അപേക്ഷ ശശികല ജയിലധികൃതര്‍ക്ക് നല്‍കിയത്. ഇതേ തുടര്‍ന്ന് അഞ്ചു ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു.

അനധികൃത സ്വത്തു സമ്പാദന കേസില്‍ ബംഗളൂരു ജയിലില്‍ കഴിയുകയാണ് എ ഐ ഡി എം കെ നേതാവ് ശശികല.

Top