sasikala review petition filed

ചെന്നൈ: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ജഡ്ജി അശ്വത് നാരായണന് മുമ്പാകെ കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുവിലെ വിചാരക്കോടതിയുടെ വിധിയാണ് സുപ്രീം കോടതി ശരിവച്ചത്‌. എന്നതിനാല്‍ കീഴടങ്ങിയാല്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്കാവും കൊണ്ടുപോവുക.

എന്നാല്‍ ശശികല കീഴടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കാനും പാര്‍ട്ടി തലത്തില്‍ നീക്കമുണ്ട്.

അതിനിടെ, മറ്റാരുടേയും പിന്തുണയില്ലാതെ ജയലളിതയുടെ ഭരണം തുടരുമെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കി. അമ്മയുടെ ആത്മാവ് തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പനീര്‍ശെല്‍വത്തെ അംഗീകരിക്കില്ലെന്ന് ശശികലപക്ഷം എംഎല്‍എമാരായ തങ്കത്തമിഴ് സെല്‍വനും പളനിയപ്പനും അറിയിച്ചു. ആരൊക്കെ വന്നാലും കൂറുമാറില്ല. ശശികലയ്‌ക്കൊപ്പം നില്‍ക്കുമെന്നും അവര്‍ അറിയിച്ചു.

Top