ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക്. തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതില്‍നിന്ന് ശശികല പിന്മാറി.
മുഖ്യമന്ത്രി കസേരക്കുവേണ്ടി എംഎല്‍എമാര്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂക്ഷമായതോടെ പൊതുസമ്മതനായ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം.
പകരം എടപ്പാടി പളനിസ്വാമി, കെ എ സെങ്കോട്ടയ്യന്‍ എന്നിവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ശശികല പരിഗണിക്കുന്നു. റിസോര്‍ട്ടിലെത്തി എംഎല്‍എമാരെ കണ്ടതിനുശേഷമാണ് ശശികല പുനപരിശോധനക്ക് മുതിര്‍ന്നത്.
എന്നാല്‍ എ ഐ ഡി എം കെ സ്ഥാപക നേതാക്കളില്‍ ഒരാളും ശശികലയുടെ വിശ്വസ്തനുമായ സി പൊന്നയ്യന്‍ പനീര്‍ശെല്‍വം പക്ഷത്തെത്തി. വിദ്യാഭ്യാസമന്ത്രി പാണ്ഡ്യരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പനീര്‍ശെല്‍വത്തിന് പിന്തുണ ഏറിയെന്നും തമിഴ്‌നാട് രാഷ്ട്രീയത്തിലെ നാടകം ഉടന്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.