റാന്നി: ശബരിമലയിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് തിരുവല്ല സബ് ജിവിഷണല്‍ മജിസ്ട്രറ്റ് ജാമ്യം അനുവദിച്ചു. രണ്ട് ആള്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആരോഗ്യം അനുവദിച്ചാല്‍ ഇന്നു തന്നെ ശബരിമലയിലേക്ക് പോകുമെന്ന് ശശികല പ്രതികരിച്ചു.
ജാമ്യത്തിലിറങ്ങിയ ശേഷം ശശികലയ്ക്ക് സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുവാദം നല്‍കിയിരുന്നു. മുകളില്‍നിന്നുള്ള നിര്‍ദേശം മൂലം അറസ്റ്റ് ചെയ്ത നടപടി തിരുത്താന്‍ പൊലീസ് തയ്യാറായതായി ശശികല മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, ശശികലയെ തിരികെ ശബരിമലയിലെത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ നീട്ടുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞിരുന്നു. ഇന്നലെ രാത്രിയാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം പൊലീസ് അവരെ മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് വ്യക്തമാക്കിയിട്ടും ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയിച്ചിരുന്നു.