ബംഗളുരു: 10 കോടി രൂപ പിഴയൊടുക്കിയില്ലെങ്കില്‍ എഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല 13 മാസത്തെ അധികശിക്ഷകൂടി അനുഭവിക്കേണ്ടിവരും. അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയിലിലായ ശശികലയെ ഇതുസംബന്ധിച്ച് അറിയിച്ചിട്ടുണ്ട്.
അനധികൃത സ്വത്തു സമ്പാദന കേസില്‍ വിചാരണ കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് നിലവില്‍ ശശികല. നാലുവര്‍ഷം തടവും 10 കോടി രൂപ പിഴയുമാണ് ശശികലയ്ക്ക് കോടതി ശിക്ഷയായി വിധിച്ചത്.
ഇതില്‍ മൂന്ന് വര്‍ഷവും 11 മാസവുമാണ് അവര്‍ക്ക് അവശേഷിക്കുന്നത്. നേരത്തെ വിചാരണ കോടതി വിധിയെത്തുടര്‍ന്ന് 21 ദിവസം അവര്‍ ജയില്‍വാസം അനുഭവിച്ചിരുന്നു.