തമിഴ് ചിത്രം സതുരംഗവേട്ടയുടെ രണ്ടാം ഭാഗം വൈകുന്നതിന് കാരണം നായകനായ അരവിന്ദ് സ്വാമിയാണെന്ന തരത്തില്‍ പ്രചാരണങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ നിര്‍മ്മാതാവ് മനോബാല രംഗത്തെത്തി. സിനിമ വൈകിയതിനു പിന്നില്‍ അരവിന്ദ് സ്വാമിയാണെന്നുള്ളത് തെറ്റായ വാര്‍ത്തയാണെന്നും, അദ്ദേഹം വളരെ പ്രൊഫഷണലാണെന്നും മനോബാല പറഞ്ഞു.
എന്നാല്‍ കുറച്ചു സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും, അതെല്ലാം പരിഹരിച്ച് സിനിമ ഉടന്‍ പുറത്തിറക്കുമെന്നും, ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തീകരിച്ചുവെന്നും, സിനിമാ സമരത്തിനു മുന്‍പ് തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്നും മനോബാല കൂട്ടിച്ചേര്‍ത്തു.
ആദ്യഭാഗം സംവിധാനം ചെയ്ത എച്ച്.വിനോദ് തന്നെയാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് തൃഷയാണ്. മനോബാലാസ് പിക്ചര്‍ ഹൗസിന്റെ ബാനറില്‍ നടന്‍ മനോബാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യഭാഗത്തിന്റെ നിര്‍മ്മാണവും ഇദ്ദേഹം തന്നെയായിരുന്നു.