സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു.
ഇരുവരും ഒന്നിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍.
പതിനഞ്ച് വര്‍ഷത്തിനു ശേഷമാണ് ഇവര്‍ ഒന്നിക്കുന്നത്. ജയറാമിനെ നായകനാക്കി ഒരുക്കിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ സിനിമ.
2002ല്‍ പുറത്തിറങ്ങിയ ആ സിനിമയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പല പ്രോജക്ടുകളും ആലോചിച്ചെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല.
സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നുവെന്നായിരുന്നു വാര്‍ത്തകള്‍ എത്തിയിരുന്നത്.
എന്നാല്‍ മോഹന്‍ലാലിന് അനുയോജ്യമായ കഥയും കഥാപാത്രവും രൂപപ്പെട്ട് വരാത്തതിനാല്‍ ആ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു.
ചിത്രം ജനുവരിയില്‍ തുടങ്ങി വിഷുവിന് റിലീസ് ചെയ്യാനായിരുന്നു സത്യന്‍ അന്തിക്കാടിന്റെ തീരുമാനം.
എന്നാല്‍ ജനുവരിയില്‍ മണിരത്‌നത്തിന്റെ ചിത്രത്തിന് ഫഹദ് നേരത്തേ ഡേറ്റ് നല്‍കിയിരുന്നതിനാല്‍ സത്യന്‍ ശ്രീനി ടീമിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നു തുടങ്ങുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.