കൊച്ചി : കേരളത്തിലേതുപോലെ തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് തമിഴ് സിനിമാ താരം സത്യ രാജ്.
മുഖ്യമന്ത്രി പിണറായി വിജയനെ ആദര്‍ശധീരനെന്ന് വിശേഷിപ്പിച്ച സത്യരാജ് സമാനരായ ആളുകള്‍ തമിഴ്‌നാട്ടിലുമുണ്ടെന്നും ഇവര്‍ സിനിമാക്കാരേക്കാളും വലിയവരാണെന്നും പറഞ്ഞു.
സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തമിഴ്‌നാട്ടില്‍ സാധാരമമാണ് എന്നാല്‍ ഇത്തരക്കാരുടെ ലക്ഷ്യം മുഖ്യമന്ത്രി കസേരമാത്രമാണ് ജനസേവനമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
എന്നാല്‍ ഇത് ഇനി തമിഴ്‌നാട്ടില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാല്‍പ്പത്തിയൊന്ന് വര്‍ഷമായി താന്‍ സിനിമയിലുണ്ട് തനിക്കിതുവരെ രാഷ്ട്രീയത്തിലിറങ്ങണമെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് തമിഴ്‌നാട്ടില്‍ ഇനി സിനിമാക്കാരന്‍ മുഖ്യമന്ത്രിയാകില്ലെന്നും അത് അടുത്ത തിരഞ്ഞെടുപ്പില്‍ കാണാമെന്നും സത്യരാജ് പറഞ്ഞത്. മുഖ്യമന്ത്രിയാകാന്‍ മാത്രം രാഷ്ട്രീയക്കാരാകുന്ന സിനിമാക്കാര്‍ക്ക് ജനങ്ങളെ സേവിക്കുകയെന്നത് ലക്ഷ്യമേയല്ലെന്നും സത്യരാജ് തുറന്നടിച്ചു.