ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യ അമൃത റാവത്തിന് നേരത്തെ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിക്കും വൈറസ് സ്ഥിരീകരിച്ചത്.

ഭാര്യയുടെ പരിശോധനാഫലം പോസിറ്റീവായതോടെ മന്ത്രിയുള്‍പ്പടെ 40 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. മന്ത്രിയുടെ സ്റ്റാഫംഗങ്ങളെയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, ലോക്ക്ഡൗണ്‍ കാലയളവില്‍ ഡല്‍ഹിയില്‍ നിന്നുള്ള കുറച്ചുപേര്‍ മന്ത്രിയെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് മന്ത്രിയുടെ സ്വകാര്യവസതി ഡെറാഡൂണ്‍ ഭരണകൂടം നിരീക്ഷണത്തിലാക്കിയിരുന്നു.

Top