ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മെയ് 10 മുതല്‍ സുപ്രധാന തീരുമാനം നടപ്പാക്കുന്നു. ഇനി മുതല്‍ ശനിയാഴ്ചകള്‍ തൊഴില്‍ ദിനമല്ലെന്നാണ് കമ്പനിയുടെ പുതിയ തീരുമാനം.
2021 ഏപ്രില്‍ 15 ന് കേന്ദ്രസര്‍ക്കാരാണ് ഇത് സംബന്ധിച്ച് നിലപാടെടുത്തത്. എല്‍ഐസിയിലെ ജീവനക്കാര്‍ക്ക് ഞായര്‍ ദിവസത്തിനൊപ്പം ഇനി മുതല്‍ ശനിയാഴ്ചയും അവധിയായിരിക്കുമെന്നായിരുന്നു വിജ്ഞാപനം. എല്‍ഐസിയുടെ എല്ലാ ഓഫീസുകളും ഇനി തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമേ പ്രവര്‍ത്തിക്കൂ. രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെയാണ് പ്രവര്‍ത്തന സമയം.