സൗബിന്‍ ദുല്‍ഖര്‍ കൂട്ടുകെട്ട് വീണ്ടും; ‘ഓതിരം കടകം’ ഒരുങ്ങുന്നു

സൂപ്പര്‍ഹിറ്റ് ചിത്രം ‘പറവ’ക്ക് ശേഷം സൗബിന്‍ ഷാഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്നു. ആരാധകരും സിനിമാലോകവും ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തിന്റെ ആഘോഷങ്ങളില്‍ നിറഞ്ഞു നില്‍ക്കവേ തന്നെയാണ് ഈ സന്തോഷവാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

‘ഓതിരം കടകം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തന്നെയാണ് നിര്‍വഹിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ആതിര ദില്‍ജിത്താണ് പി ആര്‍ ഒ.

‘ഓതിര കടകം എന്ന പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇത് എന്റെ മച്ചാന്‍ സൗബിന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്.’ എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ച് കൊണ്ട് ദുല്‍ഖര്‍ കുറിച്ചത്.

Top