യെമന്‍ വിമതര്‍ക്ക് മിസൈല്‍ നല്‍കുന്ന ഇറാന്റെ പ്രകോപനം യുദ്ധമായി കണക്കാക്കുമെന്ന് സൗദി

റിയാദ്: യെമന്‍ വിമതര്‍ക്ക് മിസൈല്‍ നല്‍കുന്ന ഇറാന്റെ നടപടി നേരിട്ടുള്ള സൈനിക ആക്രമണമായി കണക്കാക്കുമെന്ന് സൗദി.

ഇത് തങ്ങള്‍ക്കു നേരെയുള്ള യുദ്ധമായി കണക്കാക്കിയേക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സല്‍മാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സൗദിയുടെ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച റിയാദിനു സമീപം ബാലിസ്റ്റിക് മിസൈല്‍ പതിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സൗദി കിരീടാവകാശി.

Top