യമനിലേക്കുള്ള യാത്രാ വിമാനങ്ങളുടെ സര്‍വ്വീസ് സൗദി പുനരാരംഭിച്ചു

airline

യമനിലേക്കുള്ള യാത്രാ വിമാനങ്ങളുടെ സര്‍വ്വീസ് സൗദിയില്‍ നിന്നും പുനരാരംഭിച്ചു.

റിയാദിലേക്ക് ഹൂതികള്‍ മിസൈല്‍ വിക്ഷേപിച്ചതിന് പിന്നാലെ, യമനിലേക്കുള്ള മുഴുവന്‍ അതിര്‍ത്തികളും സൗദി നേതൃത്വത്തിലുള്ള സഖ്യസേന താല്‍ക്കാലികമായി അടച്ചിരുന്നു.

രാജ്യത്തിന് നേരെയുള്ള യുദ്ധ പ്രഖ്യാപനമായാണ് ഹൂതി നടപടിയെന്നാണ് സൗദി വിശേഷിപ്പിച്ചത്.

അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഇത് ഇറാനില്‍ നിര്‍മിച്ച മിസൈലാണെന്ന് സഖ്യസേന വിലയിരുത്തുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് യമനിലേക്കള്ള കടല്‍, കര, ആകാശ അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചത്.

ഇതിലൂടെ ഇറാനില്‍ നിന്നുള്ള ആയുധക്കടത്ത് തടയുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ യമന്‍ ജനതയുടെ യാത്രാ സൗകര്യം പരിഗണിച്ച് വിമാന സര്‍വീസ് വീണ്ടും ആരംഭിക്കുയായിരുന്നു.

Top