റിയാദ്: സൗദി അറേബ്യയില്‍ 2788 ഇന്ത്യാക്കാര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. 21 ഇന്ത്യക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്.ഇതില്‍ ആറുപേര്‍ മലയാളികളാണ്. അഞ്ച് പേര്‍ മഹാരാഷ്ട്ര സ്വദേശികളും. തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബാക്കി മരണപ്പെട്ട 10 പേര്‍.
മദീനയിലുള്ള കണ്ണൂര്‍ സ്വദേശി ഷബ്‌നാസ് (29), റിയാദിലുള്ള മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന്‍ (41),പുനലൂര്‍ സ്വദേശി വിജയകുമാരന്‍ നായര്‍ (51), മക്കയിലുള്ള മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍ (57), ഉനൈസയിലുള്ള ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51), ജിദ്ദയിലുള്ള മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56) എന്നിവരാണ് സൗദിയില്‍ മരണപ്പട്ട മലയാളികള്‍ .