Saudi Arabia- 82 people kill in soudi jail

റിയാദ്: ലോകത്തുടനീളമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും സൗദിയില്‍ വര്‍ഷംതോറും വധശിക്ഷകളുടെ എണ്ണം കൂടുന്നു. ഈ വര്‍ഷം ഇതുവരെ 80 ലധികം പേരെ കഴുമരമേറ്റിയ സൗദി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ പേരില്‍ കൊന്നൊടുക്കിയവരുടെ എണ്ണം ഇരട്ടിയായി. ഈ നിലയില്‍ ലോകരാഷ്ട്രങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.

ഈ വര്‍ഷം ഇതുവരെ വധശിക്ഷയ്ക്ക് വിധേയയാക്കിയത് 82 പേരെയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടു മടങ്ങ് കൂടുതല്‍. ഈ കണക്കുകള്‍ ഈ രീതിയില്‍ തുടര്‍ന്നാല്‍ ഈ വര്‍ഷം സൗദി 320 പേര്‍ വധിക്കപ്പെടും. കഴിഞ്ഞ വര്‍ഷം സൗദി വധശിക്ഷയ്ക്ക് ഇരയാക്കിയത് 158 പേരെയായിരുന്നു. 2014 ലെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് അതിന്റെ രണ്ടു മടങ്ങായിരുന്നു. 2014 ല്‍ സൗദി തലവെട്ടിയത് 88 പേരുടെയായിരുന്നു. ഈ കണക്കുകള്‍ ലോകത്തുടനീളമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.

സൗദിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ യു കെ യും ലോകശക്തികളില്‍ പ്രമുഖ സ്ഥാനമുള്ള അമേരിക്കയും ഇതിനെ അപലപിച്ചിട്ടുണ്ട്. രക്തപങ്കിലമായ അവസ്ഥയില്‍ കുറവ് വരുത്താന്‍ യു കെ ഗള്‍ഫിലെ തങ്ങളുടെ പങ്കാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആഴ്ച ആദ്യം പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാളന്റെ സൗദി സന്ദര്‍ശനത്തിന് രണ്ടു ദിവസം മുമ്പ് രണ്ടു തടവുകാരെ സൗദി വധിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ വധശിക്ഷയുടെ കാര്യത്തിലുള്ള ആശങ്ക ഫാളന്‍ സൗദി ഭരണാധികാരികളും പ്രതിരോധ മന്ത്രാലയവുമായി പങ്കുവെയ്ക്കുകയും ചെയ്തു.

Top