സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലക്ഷ്യം വച്ച് പുതിയ പദ്ധതിയുമായി സൗദി

saudi

റിയാദ്: സ്വദേശീയര്‍ക്ക് സുപ്രധാന മേഖലകളില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ ലക്ഷ്യംവെച്ച് സൗദി അറേബ്യയുടെ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുതിയ പദ്ധതി ആസൂത്രണം ചെയ്യാന്‍ ഒരുങ്ങുന്നു.

രാജ്യത്ത് സ്വദേശിവത്കരണത്തിന്റെ ഭാഗമായുള്ള ഈ നടപടികള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകും.

ഓരോ മേഖലകളിലും പരമാവധി തൊഴിലവസരങ്ങള്‍ കണ്ടെത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

8,000 സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ മേഖല, അടുത്ത വര്‍ഷത്തോടെ 33,000 സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്ന ടൂറിസം മേഖല, 2020 ഓടെ 93,000 സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്ന ഫാര്‍മസിമേഖല എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

20,000 സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നതും വിദേശികള്‍ കൈയടക്കി വെച്ചതുമായ ചെറുകിട ഗ്രോസറി ഷോപ്പുകള്‍, ഭക്ഷ്യവിപണന കേന്ദ്രങ്ങള്‍ എന്നിവയും 5000 സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്ന റെന്റ് എ കാര്‍ മേഖലയും 35000 സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്ന ഷോപ്പിങ് മാളുകള്‍ എന്നിവയും പുതിയ പദ്ധതിയുടെ പരിധിയില്‍ വരുന്നുണ്ട്.

കൂടാതെ 15 ലക്ഷം തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്ന വിവിധ ചില്ലറ വില്‍പ്പനകേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും.

Top