റിയാദ്: സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ മദീനയില്‍നിന്നും ദാക്കയിലേക്കുള്ള 3818 വിമാനം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
151 യാത്രക്കാരുമായുള്ള വിമാനത്തിന്റെ മുന്‍ഭാഗത്തെ ചക്രം പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് അടിയന്തരമായി ജിദ്ദ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. രണ്ട് തവണ വിമാനം ലാന്റ് ചെയ്യാന്‍ പൈലറ്റ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
മൂന്നാമത്തെ പ്രാവശ്യം നടത്തിയ ശ്രമത്തില്‍ വിമാനം ലാന്റ് ചെയ്യുകയും ചക്രത്തിന് തീപിടിക്കുകയും ചെയ്യുകയായിരുന്നു. വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും, അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതര്‍ അറിയിച്ചു.