റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ വരുന്നവര്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകളും സൗദിയില്‍ അംഗീകാരമുള്ള വിദേശ ലൈസന്‍സുകളും ഉപയോഗിച്ച് വാഹനമോടിക്കാമെന്ന് സൗദി ട്രാഫിക് അധികൃതര്‍.
സൗദിയില്‍ പ്രവേശിച്ച് പരമാവധി ഒരു വര്‍ഷം വരെയോ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെയോ വിസിറ്റ് വിസക്കാര്‍ക്ക് ഈ രീതിയില്‍ വിദേശ, അന്താരാഷ്ട്ര ലൈസന്‍സുകള്‍ ഉപയോഗിച്ച് രാജ്യത്തെ റോഡുകളില്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ട്.
സൗദിയില്‍ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് ഡ്രൈവിങ് ലൈസെന്‍സ് എടുക്കാന്‍ അനുമതിയില്ല. തൊഴില്‍ വിസയിലുള്ള റസിഡന്റ് പെര്‍മിറ്റ് (ഇക്കാമ) ഉള്ള വിദേശികള്‍ക്കേ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുത്തു ലൈസെന്‍സ് നേടാന്‍ കഴിയൂ.
അതിന് പത്തു ദിവസം അംഗീകൃത ഡ്രൈവിംഗ് സ്‌കൂളില്‍ പോകുകയും വേണം. അതുകൊണ്ടാണ് സന്ദര്‍ശന വിസയില്‍ എത്തുന്നവരുടെ കൈയ്യില്‍ വിദേശ ഡ്രൈവിംഗ് ലൈസ്സന്‍സ് ഉണ്ടെങ്കില്‍ ഡ്രൈവിംഗ് അനുവദിക്കുന്നത്.