സ്ത്രീകള്‍ക്ക് സൈനിക സേവനത്തിന് അപേക്ഷിക്കാന്‍ അവസരം ഒരുക്കി സൗദി അറേബ്യ

-army

റിയാദ്: സ്ത്രീകള്‍ക്ക് സൈനികസേവനത്തിന് അപേക്ഷിക്കാന്‍ അവസരം നല്‍കി സൗദി അറേബ്യ. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

റിയാദ്, മക്ക, ഖ്വാസിം, മദീന എന്നിവിടങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് സൈനികന്റെ തസ്തികയിലേക്ക് അപേക്ഷിക്കാമെന്ന് സൗദിയുടെ ജനറല്‍ സെക്യൂരിറ്റി ഡിവിഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പരയുന്നു.

25 നും 35 നും ഇടയില്‍ പ്രായമുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. വ്യാഴാഴ്ചയാണ് അവസാന തിയതി. വൈദ്യപരിശോധനയും പരീക്ഷയും അഭിമുഖവും ഉണ്ടാവും.

Top