റിയാദ്: സൗദി അറേബ്യയില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിനായി പദ്ധതി ഒരുക്കുന്നു. തുടര്‍ന്ന് ഇതിനായി സമഗ്രപഠനം ആരംഭിച്ചതായി സൗദി കമ്മിഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് സെക്രട്ടറി ജനറല്‍ അറിയിച്ചു.
സ്വദേശികള്‍ക്ക് നിരവധി തൊഴില്‍ സാധ്യതയാണ് ആരോഗ്യമേഖലയിലുള്ളത്. ഇത് പരമാവധി പ്രയോജനപ്പെടുത്തുന്നതിനായുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് സൗദി കമ്മിഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് സെക്രട്ടറി ജനറല്‍ ഡോ. അയ്മന്‍ അബ്ദു പറഞ്ഞു.
ആരോഗ്യമേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും, ഇതിന് ആവശ്യമായ പുതിയ പാഠ്യപദ്ധതികളും കോഴ്‌സുകളും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഹെല്‍ത്ത് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം ചേര്‍ന്നിരുന്നു. ഫാര്‍മസി, നഴ്‌സിങ് തുടങ്ങിയ കോഴ്‌സുകളില്‍ സ്വദേശികള്‍ക്ക് മികച്ച പരിശീലനവും നല്‍കാന്‍ ലക്ഷ്യമിടുകയാണ്.