റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് വെറും 44 പേര്‍ക്ക്. രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് മരണം മാത്രം. അതേസമയം ചികിത്സയിലുള്ളവരില്‍ 53 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ രാജ്യവ്യാപകമായി 50,644 പി.സി.ആര്‍ പരിശോധനകള്‍ നടന്നു. 5,47,134 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്.
അതില്‍ 5,36,178 പേരും സുഖം പ്രാപിച്ചു. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 8,716 പേരാണ്. രോഗബാധിതരില്‍ 212 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 98 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. മരണനിരക്ക് 1.6 ശതമാനവും. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 12, ജിദ്ദ 7, ഖോബാര്‍ 2, മക്ക 2, മറ്റ് 21 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 42,051,074 ഡോസ് കവിഞ്ഞു.