റിയാദ് : സൗദി അറേബ്യയില്‍ പൊതുമാപ്പ് ഒരു മാസം കൂടി നീട്ടിയതായി റിയാദ് ഇന്ത്യന്‍ എംബസി. ഈ വര്‍ഷം തന്നെ ഇത് മൂന്നാം തവണയാണ് പൊതുമാപ്പ് കാലാവധി നീട്ടുന്നത്.
ഈ വര്‍ഷം മാര്‍ച്ച് 29നാണ് സൗദി അറേബ്യ മൂന്നുമാസം കാലാവധിയുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചത്.
പൊതുമാപ്പില്‍, വിദേശികള്‍ക്ക് പിഴയും ശിക്ഷയും ഇല്ലാതെ രാജ്യം വിടുന്നതിന് അവസരം നല്‍കിയിരുന്നു. ഒരു മാസം വീതം രണ്ടു തവണ പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു.
രണ്ടാമത് അനുവദിച്ച പൊതുമാപ്പ് കാലാവധി കഴിഞ്ഞയാഴ്ച അവസാനിച്ചു. ഈ സാഹചര്യത്തില്‍ അവസാന അവസരമാണ് സൗദി ഭരണകൂടം ഇപ്പോള്‍ ഒരുക്കിയിട്ടുള്ളതെന്ന് റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോസലര്‍ അനില്‍ നൗട്ടിയാല്‍ അറിയിച്ചു.
അടുത്തമാസം മധ്യത്തോടെ പൊതുമാപ്പ് കാലാവധി അവസാനിക്കും. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് അഞ്ചുദിവസത്തിനകം ഔട്ട്പാസ് വിതരണം ചെയ്യുമെന്നും എംബസി അറിയിച്ചു.
സന്ദര്‍ശക വിസയിലെത്തി കാലാവധി കഴിഞ്ഞും മടങ്ങാത്തവര്‍, തൊഴിലുടമയില്‍നിന്ന് ഒളിച്ചോടിയവര്‍, ഇഖാമ കാലാവധി കഴിഞ്ഞവര്‍, തീര്‍ഥാടകവിസയിലെത്തി കാലാവധി കഴിഞ്ഞും രാജ്യത്തു കഴിയുന്നവര്‍ എന്നിവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.