സൗദിയില്‍ മാസ്‌ക് ധരിക്കാത്തതിനാല്‍ പിഴ ഈടാക്കിയത് 2.27 ലക്ഷം റിയാല്‍

റിയാദ്: സൗദിയില്‍ മാസ്‌ക് ധരിക്കാത്തതിന് പിഴയായി ഈടാക്കിയത് 2.27 ലക്ഷം റിയാല്‍ പിഴ ചുമത്തിയതായി ആഭ്യന്തരമന്ത്രാലയ അധികൃതര്‍ പറഞ്ഞു. റിയാദിലെയും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെയും കണക്കുകളാണ് സുരക്ഷാ വിഭാഗം പുറത്ത് വിട്ടത്.

റിയാദില്‍ മാത്രം ഇരുന്നൂറ് പേര്‍ക്കാണ് പിഴ ചുമത്തിയത്. മറ്റ് പ്രവിശ്യകളിലെ കണക്കുകള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മെയ് അവസാനം മുതല്‍ക്കാണ് രാജ്യത്ത് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയത്. നിയമ ലംഘനം നടത്തിയവര്‍ വിദേശികളാണെങ്കില്‍ പിഴക്ക് പുറമേ നാട് കടത്തലും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ പുറത്തിങ്ങുന്നവര്‍ക്ക് ആയിരം റിയാല്‍ പിഴ ചുമത്താനും ആഭ്യന്തര മന്ത്രാലയം സുരക്ഷാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ചുള്ള സുരക്ഷാ പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്കാണ് പിഴ ചുമത്തിയത്. കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെയാണ് മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധമാക്കിയത്.

Top