സൗദിയില്‍ വിദേശികള്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് ഫീസ് ; വാര്‍ത്ത തള്ളി ഹജ്ജ് മന്ത്രാലയം

Hajj

റിയാദ്: മാര്‍ച്ച് ഒന്നു മുതല്‍ സൗദി അറേബ്യയില്‍ താമസക്കാരായ വിദേശികള്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് 700 റിയാല്‍ ഫീസ് ആവശ്യമെന്ന വാര്‍ത്ത തള്ളി ഹജ് ഉംറ മന്ത്രാലയം.

രാജ്യത്തിന് അകത്തും പുറത്തുമുള്ള ഉംറ തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യം ഏര്‍പ്പെടുത്തുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഹജ്ജ് ഉംറ വകുപ്പ് സഹ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഫ് മുശാത്ത് പറഞ്ഞു.

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഉംറ ചെയ്യാന്‍ മാര്‍ച്ച് ഒന്നു മുതല്‍ ഫീസ് ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. ഇതാണ് മന്ത്രാലയം നിക്ഷേധിച്ചിരിക്കുന്നത്.

Top