2020 ഓടെ നാല്‍പത് ലക്ഷം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ ഒരുങ്ങി സൗദി

saudi

ജിദ്ദ: 2020 ആകുമ്പോള്‍ സൗദിയില്‍ നാല്‍പത് ലക്ഷം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ ഒരുങ്ങുന്നതായി പ്രകൃതി സംരക്ഷണ,ജല,വൈദ്യുതി മന്ത്രാലയം.

ഇത് സംബന്ധിച്ച് കാര്യം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഉസാമ ബിന്‍ ഇബ്രാഹിം ഫഖീഹ പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി അറുപത് ലക്ഷം വിത്തുകള്‍ പൊതുജനങ്ങള്‍ക്കും കമ്പനികള്‍ക്കുമായി വിതരണം ചെയ്യും. ആദ്യഘട്ടമെന്ന നിലയില്‍ മൂന്ന് ലക്ഷം വിത്തുകളായിരിക്കും നല്‍കുക.

കാടുകളും, പുല്‍തകിടുകളും മറ്റും പരമാവധി വെച്ചുപിടിപ്പിക്കുവാന്‍ പ്രോത്സാഹനത്തോടൊപ്പം, മരങ്ങള്‍ നശിപ്പിക്കുന്നതിനെ തടയാനും പദ്ധതി സഹായിക്കും.

വിവിധ കാലാവസ്ഥക്കനുസരിച്ച് വളരുന്ന 2500 ല്‍ പരം വൃക്ഷതൈകള്‍ സൗദിയില്‍ ഉണ്ട്. പ്രാരംഭഘട്ടമെന്ന നിലയില്‍ മാത്രമാണ് നാല്‍പത് ലക്ഷം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുക.

അറുപത് ലക്ഷം വിത്തുകള്‍ പൊതുജനങ്ങള്‍ക്കും കമ്പനികള്‍ക്കുമായി മന്ത്രാലയം വിതരണം ചെയ്യും.

ഒരോ പ്രവിശ്യയിലും അതാത് കാലാവസ്ഥക്കനുസരിച്ച് വളരുന്ന ചെടികളുടെയും വൃക്ഷതൈകളുടെയും വിത്തുകളായിരിക്കും വിതരണം ചെയ്യുക.

Top